01/05/2026
[fontresizer_tawhidurrahmandear_widget]

Tags :Disaster Zone Looting

Kerala

ടൗൺഷിപ്പിലെ വീട്ടിലേക്ക് സൂക്ഷിച്ച ഉപകരണങ്ങൾ കവർന്നു; ദുരന്തബാധിതരുടെ കട്ടിലും അലമാരയുമടക്കം മോഷ്ടിച്ചു

കല്പറ്റ: ഉരുൾപൊട്ടൽ ദുരന്തം വിതച്ച മുണ്ടക്കൈയിൽ ആൾതാമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം വ്യാപകമാകുന്നു. മുണ്ടക്കൈ ജിഎൽപി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ.കെ സുൽത്താന്റെ വീട്ടിലാണ് ഏറ്റവും ഒടുവിലായി കവർച്ച നടന്നത്. വീടിനുള്ളിലുണ്ടായിരുന്ന കട്ടിൽ, അലമാര, വാഷ്ബേസിൻ, ഷവർ തുടങ്ങിയവയാണ് മോഷ്ടാക്കൾ കൊണ്ടുപോയത്. ഉരുൾപൊട്ടലിൽ വീടിന് തകരാർ സംഭവിച്ചിരുന്നെങ്കിലും ഉപകരണങ്ങൾക്ക് കേടുപാടുകൾ ഉണ്ടായിരുന്നില്ല. സർക്കാർ അനുവദിച്ച ടൗൺഷിപ്പിലെ പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ കൊണ്ടുപോകാനായി സൂക്ഷിച്ചതായിരുന്നു ഇവയെന്ന് സുൽത്താൻ പറഞ്ഞു. കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ഉടമ [&Read More