40 കിലോമീറ്റർ കാറിന്റെ മുകളിൽ, ലഹരിസംഘത്തെ വിടാതെ വേല്‍മുരുകന്‍; സിനിമാറ്റിക് ചേസിംഗിലൂടെ ഹീറോയായി
കോയമ്പത്തൂർ: ലഹരി ഉത്പന്നങ്ങൾ കടത്തിയ സംഘത്തെ ജീവൻ പണയംവെച്ച് പിടികൂടിയ ഹെഡ് കോൺസ്റ്റബിൾ സോഷ്യൽ മീഡിയയിലും ഡിപ്പാർട്ട്മെന്റിലും ഒരുപോലെ താരമാകുന്നു. തമിഴ്‌നാട് പോലീസിലെ ഹെഡ് കോൺസ്റ്റബിൾ വേൽമുരുകനാണ് ഈ വീരോചിതമായ പ്രവൃത്തിയിലൂടെ ജനങ്ങളുടെ കൈയടി നേടുന്നത്. ലഹരിസംഘം സഞ്ചരിച്ച കാറിന്റെ മുകളിൽ കിടന്ന് ഏകദേശം 40 കിലോമീറ്ററോളം ദൂരം യാത്ര ചെയ്താണ് അദ്ദേഹം വൻ സംഘത്തെ വലയിലാക്കിയത്. കോയമ്പത്തൂരിന് സമീപം പോലീസ് നടത്തുന്ന പതിവ് വാഹന പരിശോധനയ്ക്കിടെയാണ് സംഭവം. സംശയം തോന്നി നിർത്തിച്ച കാറിന്റെ പിൻസീറ്റിൽ ചാക്കുകൾ [&Read More