തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ക്രിസ്തുദേവൻ്റെ പീഡാനുഭവങ്ങളെയും കുരിശുമരണത്തെയും അനുസ്മരിച്ചുകൊണ്ടുള്ള പ്രാർത്ഥനാദിനമാണിന്ന്. ദുഃഖവെള്ളിയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വിവിധ കത്തോലിക്കാ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ കുരിശിൻ്റെ വഴി നടക്കും. ലത്തീൻ, സിറോ മലബാർ, മലങ്കര കത്തോലിക്ക, ക്‌നാനായ സഭകളുടെ നേതൃത്വത്തിൽ പാളയം സെയ്ൻ്റ് ജോസഫ്‌സ് കത്തീഡ്രലിൽ നിന്നാണ് കുരിശിൻ്റെ വഴി ആരംഭിക്കുന്നത്. വൈകുന്നേരം ദേവാലയങ്ങളിൽ പീഡാസഹനാനുസ്‌മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന എന്നിവ നടക്കും. പീഡാനുഭവ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും തിരുസ്വരൂപ വണക്കവും ദുഃഖവെള്ളി ചടങ്ങുകളുടെ [&Read More