തിരുവനന്തപുരം: അന്തരിച്ച മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ അനുസ്മരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഗീബല്‍സിനെ വെല്ലുന്നഇടത് കള്ള പ്രചാരണങ്ങളുടെ ഇരയാണ് ഇബ്രാഹിം കുഞ്ഞെന്ന് അദ്ദേഹം അനുസ്മരിച്ചു. കൂളിമാട് പാലത്തെയും ദേശീയപാതയെയും പോലെ പാലാരിവട്ടം പാലം ഇടിഞ്ഞുവീണിട്ടില്ലെന്നും ആ പാലം ഇപ്പോഴും അവിടെത്തന്നെയുണ്ടെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഇബ്രാഹിം കുഞ്ഞിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് രാഹുല്‍ ഇടതുപക്ഷത്തിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. 227 പുതിയ പാലങ്ങള്‍ നിര്‍മിച്ച മന്ത്രിയായിരുന്നിട്ടും പാലാരിവട്ടം പാലത്തിന്റെ പേരില്‍ [&Read More