22/10/2026
[fontresizer_tawhidurrahmandear_widget]

Tags :ED Case

India

മാസപ്പടിക്കേസ്: വിജിലൻസ് അന്വേഷണത്തിന് ഒരാഴ്ചത്തെ സ്റ്റേ; പിണറായി വിജയന് താത്കാലിക ആശ്വാസം

ന്യൂഡൽഹി: മാസപ്പടിക്കേസിൽ പിണറായി വിജയനെതിരായ വിജിലൻസ് അന്വേഷണം സുപ്രീം കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. കേസിൽ വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കിയ കോടതി, ഇഡി കേസിൽ നിലവിൽ ഒന്നും പറയാനില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മാസപ്പടിക്കേസിലും ഹവാലക്കേസിലുമായി വിജിലൻസ് രജിസ്റ്റർ ചെയ്ത രണ്ട് എഫ്ഐആറുകളിന്മേലുള്ള അന്വേഷണത്തിനാണ് സുപ്രീം കോടതി ഒരാഴ്ചത്തെ സ്റ്റേ അനുവദിച്ചത്. വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ വീണ്ടും അപ്പീൽ നൽകാനും കോടതി നിർദേശിച്ചു. അന്വേഷണത്തിന് താൽക്കാലിക വിലക്ക് വീണത് പിണറായി വിജയന് ആശ്വാസമായി.Read More