മുന്നൂറോളം സീറ്റുകളിൽ മത്സരിച്ചിട്ട് ജയിച്ചത് 5 സീറ്റിൽ മാത്രം; തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക്
ആലപ്പുഴ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കുപിന്നാലെ എൻഡിഎ മുന്നണി വിടാനൊരുങ്ങി ബിഡിജെഎസ്. ബിജെപിയുടെ നിസ്സഹകരണമാണ് പാർട്ടിയുടെ ദയനീയ പരാജയത്തിന് കാരണമെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തൽ. മുന്നണി മാറ്റം ഉൾപ്പെടെയുള്ള നിർണ്ണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി ഈ മാസം 23ന് ബിഡിജെഎസ് സംസ്ഥാന നേതൃയോഗം ചേരും. ഇത്തവണ മുന്നൂറോളം സീറ്റുകളിൽ മത്സരിച്ച ബിഡിജെഎസിന് കേവലം അഞ്ച് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. എൻഡിഎ പൊതുവെ മുന്നേറ്റമുണ്ടാക്കിയപ്പോഴും ഘടകകക്ഷിയായ ബിഡിജെഎസ് തകർന്നടിയുകയായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ എൻഡിഎ ഭരണം പിടിച്ചെങ്കിലും ബിഡിജെഎസ് മത്സരിച്ച [&Read More