‘ഗുരുതര ആരോപണത്തിലും സുബ്രഹ്മണ്യന്‍ സ്വാമിക്കെതിരെ ബിജെപി നടപടിയില്ല; ആരോപണങ്ങള്‍ സത്യമാണോ?’, ചോദ്യങ്ങളുമായി പ്രിയങ്ക്
ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും മുന്‍ രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയ സംഭവത്തില്‍ ബിജെപി നേതൃത്വം പാലിക്കുന്ന മൗനം ചോദ്യം ചെയ്ത് പ്രതിപക്ഷം. കേന്ദ്രമന്ത്രിക്കെതിരായ ലൈംഗിക വെളിപ്പെടുത്തലുകളുടെ വിവരങ്ങള്‍ പുറത്തുവരാനിരിക്കുകയാണെന്നും, പ്രധാനമന്ത്രിയെ ബ്ലാക്ക് മെയില്‍ ചെയ്യാനുള്ള ചിത്രങ്ങള്‍ യുഎസ് ഏജന്‍സികളുടെ കൈയിലുണ്ടെന്നുമായിരുന്നു സ്വാമിയുടെ പ്രധാന ആരോപണം. എക്‌സിലൂടെയാണ് ബിജെപി നേതാവിന്റെ ആരോപണങ്ങള്‍. എന്നാല്‍, വിവാദ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടെങ്കിലും പ്രതിപക്ഷം ഇത് ആയുധമാക്കി രംഗത്തെത്തിയിരിക്കുകയാണ്. (Read More