വാഷിങ്ൺ: ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധി നേടിയ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസിൽ നിന്നുള്ള പുതിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത്. യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങളാണ് എപ്സ്റ്റീന്റെ വസതിയിലെയും ദ്വീപിലെയും ദുരൂഹത നിറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എപ്സ്റ്റീൻ ഫയലുകൾ പൂർണമായി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുറത്തുവന്ന ചിത്രങ്ങളിലെ പ്രധാന വിവരങ്ങളില്‍ ദ്വീപിലെ ആഡംബര സൗകര്യങ്ങൾക്ക് പുറമെ സംശയവും ദുരൂഹതയും ജനിപ്പിക്കുന്ന പല [&Read More