രക്തം കാണുമ്പോഴോ മുറിവുകൾ സംഭവിക്കുമ്പോഴോ പെട്ടെന്ന് ബോധക്ഷയം ഉണ്ടാകുന്നത് പലരെയും ഭയപ്പെടുത്തുന്ന ഒന്നാണ്. എന്നാൽ ഇത് ഹൃദ്രോഗമോ മറ്റ് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളോ ആണെന്ന് കരുതി ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ‘തലച്ചോറിലേക്കുള്ള രക്തയോട്ടം താൽക്കാലികമായി കുറയുമ്പോഴാണ് ബോധക്ഷയം അഥവാ സിൻകോപ്പ് ഉണ്ടാകുന്നത്. ഹൃദയമിടിപ്പ് അല്ലെങ്കിൽ രക്തസമ്മർദ്ദം പെട്ടെന്ന് കുറയുന്നതിന്റെ ഫലമായി ഇത് സംഭവിക്കാം,’ എന്ന് നോർത്ത് വെസ്‌റ്റേൺ മെഡിസിനിലെ കാർഡിയോളജിസ്റ്റ് ഡോ. അഖിൽ നാരംഗ് വ്യക്തമാക്കുന്നു. വൈദ്യശാസ്ത്രത്തിൽ ‘വാസോവേഗൽ സിൻകോപ്പ്’ (Read More