27/01/2026

Tags :Faisabad MP

India

അയോധ്യ എം.പിക്ക് രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണമില്ല; ദലിതനായതുകൊണ്ട് ഒഴിവാക്കിയെന്ന് അവധേഷ് പ്രസാദ്

ലഖ്നൗ: രാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ഫൈസാബാദ് ലോക്സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദിന് ക്ഷേത്രത്തിലെ ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണം ലഭിക്കാത്തത് പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ വിമര്‍ശിച്ചു. രാമക്ഷേത്രത്തില്‍ നടന്ന ധ്വജാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്ന് അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു. ഭരണഘടനാ [&Read More