Entertainment
‘എന്റെ പേരിൽ വ്യാജ ഇമെയിൽ സന്ദേശം, വിവരങ്ങൾ പങ്കുവെക്കരുത്’; മുന്നറിയിപ്പുമായി ടൊവിനോ തോമസ്
തന്റെ പേര് ദുരുപയോഗം ചെയ്‌ത് ആളുകൾക്ക് ആരോ വ്യാജ ഇമെയിൽ സന്ദേശം അയയ്ക്കുന്നുവെന്ന് നടൻ ടൊവിനോ തോമസ്. ആർക്കെങ്കിലും തന്റെ പേരിലുള്ള ഇമെയിൽ സന്ദേശം ലഭിച്ചാൽ അതിനോട് പ്രതികരിക്കരുതെന്നും വ്യക്തി വിവരങ്ങൾ പങ്കുവയ്ക്കരുതെന്നും സാമ്പത്തിക ഇടപാട് നടത്തരുതെന്നും താരം സമൂഹമാധ്യമക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ‘പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. ആരോ എന്റെ പേര് ദുരുപയോഗം ചെയ്തു കൊണ്ട് നിരവധിപ്പേർക്ക് ഇമെയിൽ സന്ദേശം അയച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. Read More