07/03/2026
[fontresizer_tawhidurrahmandear_widget]

Tags :Father Killed by Son

India

പിതാവിനെ വെടിവെച്ചുകൊന്നു; മൃതദേഹം വെട്ടിനുറുക്കിയത് സഹോദരിയുടെ മുന്നിൽ, 21കാരൻ അറസ്റ്റിൽ

ലഖ്‌നൗ: ലഖ്‌നൗവിൽ പിതാവിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ 21കാരനായ മകൻ അറസ്റ്റിൽ. ഫാർമസ്യൂട്ടിക്കൽ, മദ്യ വ്യാപാര മേഖലകളിൽ ബിസിനസ് നടത്തിയിരുന്ന മാനവേന്ദ്ര സിങ്ങിനെയാണ് (49) മകൻ അക്ഷത് പ്രതാപ് സിങ് വെടിവെച്ചു കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി നശിപ്പിക്കാനും പ്രതി ശ്രമിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മാനവേന്ദ്ര സിങ്ങിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീട്ടിലെ വീപ്പയ്ക്കുള്ളിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിയതോടെയാണ് അക്ഷതിനെ പോലീസ് ചോദ്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. [&Read More