15/06/2026
[fontresizer_tawhidurrahmandear_widget]

Tags :Financial Crisis

Main story

സാമ്പത്തിക പ്രതിസന്ധി; നിയന്ത്രണം കടുപ്പിച്ചു, 25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾക്ക് ട്രഷറിയിൽ ‘പൂട്ടുവീണു’

തിരുവനന്തപുരം: സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പണലഭ്യത കുറഞ്ഞതോടെ ട്രഷറികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ പാസാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനാണ് ട്രഷറി ഡയറക്ടറുടെ വാക്കാലുള്ള നിർദേശം. നാളെ ഉച്ചയ്ക്ക് 12 മണിയോടെ ബില്ലുകളും ചെക്കുകളും പാസാക്കുന്നത് പൂർണ്ണമായും നിർത്തിവെക്കും. മാർച്ച് 24 വരെ സമർപ്പിക്കപ്പെട്ട ബില്ലുകൾക്ക് മാത്രമായിരിക്കും നിലവിൽ മുൻഗണന നൽകുക. ഇന്നലെ രാവിലെ 5 കോടി രൂപ വരെയുള്ള ബില്ലുകൾ മാറാൻ [&Read More

Main story

പെൻഷനും ശമ്പളത്തിനും പണമില്ല; 3,700 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും നിത്യനിദാന ചെലവുകൾക്കായി സംസ്ഥാന സർക്കാർ വീണ്ടും വായ്പയെടുക്കുന്നു. 3,700 കോടി രൂപ കടമെടുക്കാനാണ് സർക്കാരിന്റെ പുതിയ തീരുമാനം. ഇതിനായുള്ള ലേലം ഈ മാസം 24Read More

Kerala

ആഗോള അയ്യപ്പസംഗമത്തിൽ നഷ്ടം 3.4 കോടി; ദേവസ്വം കൊടുത്ത രണ്ടുകോടി തിരികെ ലഭിച്ചില്ല

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിന് ദേവസ്വം ഫണ്ടിൽ നിന്ന് ചിലവായ തുക തിരിച്ചെത്തിയില്ല. സംഗമത്തിന് ബോർഡിന് ഒരു രൂപ പോലും ചെലവ് വരില്ലെന്ന അധികൃതരുടെ വാദമാണ് ഇതോടെ പൊളിയുന്നത്. ദേവസ്വം ബോർഡ് ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ടുകോടി രൂപ ഇതുവരെ തിരിച്ചടച്ചിട്ടില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. പൂർണമായും സ്‌പോൺസർഷിപ്പിലൂടെയാണ് പരിപാടി നടക്കുകയെന്നായിരുന്നു ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും നേരത്തെ അറിയിച്ചിരുന്നത്. സ്‌പോൺസർഷിപ്പ് തുക ലഭിക്കുന്ന മുറയ്ക്ക് ബോർഡ് ഫണ്ട് തിരികെ നൽകാമെന്നായിരുന്നു ധാരണ. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ സ്‌പോൺസർഷിപ്പ് [&Read More

World

പണമില്ലെങ്കിൽ വൈദ്യുതിയില്ല; ബംഗ്ലാദേശ് സർക്കാരിന് അദാനി ഗ്രൂപ്പിന്റെ അന്ത്യശാസനം

ന്യൂഡൽഹി: അയൽരാജ്യമായ ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, വൈദ്യുതി കുടിശ്ശികയുമായി ബന്ധപ്പെട്ട് മുഹമ്മദ് യൂനുസ് സർക്കാരിന് കനത്ത മുന്നറിയിപ്പുമായി അദാനി ഗ്രൂപ്പ്. കുടിശ്ശിക തുക ഉടൻ നൽകിയില്ലെങ്കിൽ രാജ്യത്തെ വൈദ്യുതി വിതരണം അപകടത്തിലാകുമെന്ന് അദാനി പവർ ലിമിറ്റഡ് ബംഗ്ലാദേശ് പവർ ഡെവലപ്‌മെന്റ് ബോർഡിനെ (പിഡിബി) കത്തിലൂടെ അറിയിച്ചു. ഏകദേശം 1,000 കോടി രൂപ (112.7 മില്യൺ യുഎസ് ഡോളർ) അടിയന്തരമായി നൽകണമെന്നാണ് ആവശ്യം. ഇതിൽ കഴിഞ്ഞ വർഷം ജൂൺ വരെയുള്ള 53.2 മില്യൺ ഡോളറും ഒക്ടോബർ വരെയുള്ള [&Read More

Kerala

‘പൂച്ച പെറ്റുകിടക്കുന്ന ഖജനാവ്; ഇത് വെറും തെരഞ്ഞെടുപ്പ് ഗീർവാണം’: വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലേത് പൂച്ച പെറ്റുകിടക്കുന്ന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് വെറും പൊളിറ്റിക്കൽ ഡോക്യുമെന്റ് മാത്രമാണെന്നും ജനങ്ങളെ കബളിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളാണ് ഇതിലുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനാവശ്യ അവകാശവാദങ്ങൾ ഉന്നയിച്ച് ബജറ്റിന്റെ പവിത്രത സർക്കാർ നശിപ്പിച്ചുവെന്നും സതീശൻ കുറ്റപ്പെടുത്തി. വിശ്വാസ്യത തീരെയില്ലാത്ത ബജറ്റാണിത്. കേരള ചരിത്രത്തിലെ ഏറ്റവും മോശം പദ്ധതിച്ചെലവ് നടന്ന വർഷമാണിത്. 10 ലക്ഷം രൂപയിൽ കൂടുതൽ ട്രഷറിയിൽ നിന്ന് മാറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാർ ഗീർവാണ [&Read More