ദുബൈ: വാഹന രജിസ്‌ട്രേഷൻ പുതുക്കുന്ന വേളയിൽ വൻതുക പിഴയായി നൽകേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ദുബൈ പോലീസ്. ട്രാഫിക് നിയമലംഘനങ്ങൾ യഥാസമയം തിരിച്ചറിയുന്നതിനും പിഴകൾ ലഘൂകരിക്കുന്നതിനും നിലവിലുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് ദുബൈ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമ ബിൻ സുവൈദാൻ നിർദ്ദേശിച്ചതായി ‘ഖലീജ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. പിഴകൾ ഗഡുക്കളായി അടയ്ക്കാംഭീമമായ പിഴത്തുക ഒറ്റയടിക്ക് അടയ്ക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കാൻ ദുബൈ പോലീസ് ആപ്പിലൂടെയോ വെബ്‌സൈറ്റിലൂടെയോ അപേക്ഷിക്കാം. പിഴകൾ ഗഡുക്കളായി (Read More