കോഴിക്കോട്: ബസ് യാത്രയ്ക്കിടെ ലൈംഗികാതിക്രമം നേരിട്ടെന്ന പരാതിയിൽ ഉറച്ച് പ്രതി ഷിംജിത മുസ്തഫ. ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിതയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. സംഭവത്തിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഷിംജിതയുടെ മൊബൈൽ ഫോൺ പരിശോധനയ്ക്കായി അയക്കും. മരിച്ച ദീപകിന്റെ വീഡിയോ പകർത്തിയത് ഈ ഫോണിലാണ്. ഫോണിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്താണ് പ്രചരിപ്പിച്ചതെന്ന് പൊലീസ് പ്രാഥമികമായി കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ശാസ്ത്രീയമായ സ്ഥിരീകരണം നടത്തുന്നതിനാണ് [&Read More