19/10/2026
[fontresizer_tawhidurrahmandear_widget]

Tags :gang rape case

Main story

കളമശ്ശേരി കൂട്ടബലാത്സംഗം: ഐസ്‌ക്രീമില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി, കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ;

കൊച്ചി: കളമശ്ശേരിയിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി നേരിട്ടത് കൊടിയ പീഡനങ്ങളെന്ന് ഭർത്താവിന്റെ വെളിപ്പെടുത്തൽ. കൂടുതൽ ഉപദ്രവിച്ചത് സംഘത്തിലുണ്ടായിരുന്ന സ്ത്രീയാണെന്നും യുവതി പറഞ്ഞതായി ഭർത്താവ് വ്യക്തമാക്കി. കടുത്ത മാനസിക, ശാരീരിക പ്രശ്നങ്ങൾ നേരിടുന്ന യുവതി ഇപ്പോഴും കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബിയർ കുപ്പി പൊട്ടിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയാണ് യുവതി സംഘത്തിന്റെ പിടിയിൽ നിന്ന് രക്ഷപെട്ടത്. യുവതികളെ ഇത്തരത്തിൽ കെണിയിൽപ്പെടുത്തി സെക്സ് റാക്കറ്റിന്റെ ഭാഗമാക്കുന്ന സംഘമാണ് സ്പായ്ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നത് എന്നാണ് പോലീസ് കരുതുന്നത്. ഒളിവിലുള്ള രണ്ടാം പ്രതി [&Read More

Kerala

കൊച്ചിയിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടുപേർ റിമാൻഡിൽ

കൊച്ചി: കളമശേരിയിൽ സ്‌പാ മാനേജരുടെ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം. പീഡന ദൃശ്യങ്ങൾ പ്രതികൾ ക്യാമറയിൽ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്. കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ, ഇടനിലക്കാരിയായി മറ്റൊരു യുവതിയും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.Read More