ഗസ്സക്കാരെ നേരിട്ടുകാണാന്‍ ആഞ്ജലീന ജോളി റഫായില്‍; ഐക്യദാര്‍ഢ്യം ഊട്ടിയുറപ്പിച്ച് ഹോളിവുഡ് താരം
എല്‍ അരീഷ് (ഈജിപ്ത്): ഗസ്സയിലെ ജനങ്ങള്‍ നേരിടുന്ന കൊടിയ ദുരിതത്തില്‍ ആശങ്കയുമായി റഫായില്‍ നേരിട്ടെത്തി ഹോളിവുഡ് താരം ആഞ്ജലീന ജോളി. ഈജിപ്തിലെ റഫ അതിര്‍ത്തി സന്ദര്‍ശിച്ച താരം, യുദ്ധം തകര്‍ത്ത ഗസ്സയിലേക്ക് അടിയന്തര സഹായങ്ങള്‍ വേഗത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്നു പകലാണ് ആഞ്ജലീന ഗസ്സക്കാരെ നേരിട്ട് കാണാനും വിവരങ്ങള്‍ ചോദിച്ചറിയാനുമായി എത്തിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികള്‍ക്കും ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മുന്‍ യുഎന്‍ പ്രതിനിധി കൂടിയായ ആഞ്ജലീന നോര്‍ത്ത് സീനാ ഗവര്‍ണറേറ്റിലെ എല്‍ അരിഷില്‍ എത്തിയത്. സീനാ [&Read More