27/01/2026

Tags :Gaza reconstruction

World

ഗസ്സ പുനർനിർമ്മാണം: ട്രംപിന്റെ ‘ബോർഡ് ഓഫ് പീസിലേക്ക്’ ഇന്ത്യയ്ക്കും ക്ഷണം; പാക്‌ സാന്നിധ്യത്തെ

വാഷിങ്‌ൺ/ന്യൂഡൽഹി: യുദ്ധാനന്തര ഗസ്സയുടെ ഭരണത്തിനും പുനർനിർമ്മാണത്തിനുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിലേക്ക് ഇന്ത്യയെ ക്ഷണിച്ചു. ഗസ്സയിലെ സമാധാന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ലക്ഷ്യമിട്ടുള്ള ട്രംപിന്റെ 20 ഇന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാനെയും സമിതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്ന് തട്ടുകളിലായാണ് ‘ബോർഡ് ഓഫ് പീസ്’ പ്രവർത്തിക്കുക. ട്രംപ് നേരിട്ട് അധ്യക്ഷനായ പ്രധാന ബോർഡിന് കീഴിൽ പലസ്തീൻ ടെക്‌നോക്രാറ്റുകളുടെ സമിതിയും, ഉപദേശക ചുമതലയുള്ള എക്‌സിക്യൂട്ടീവ് ബോർഡും ഉണ്ടായിരിക്കും. തുർക്കി, [&Read More

World

‘ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്ന് ഗസ്സ പുനര്‍നിര്‍മിക്കും’; ദൗത്യം തുര്‍ക്കി ഏറ്റെടുത്തെന്ന് ഉര്‍ദുഗാന്‍

അങ്കാറ: ഗള്‍ഫ് രാജ്യങ്ങളുമായി കൈക്കോര്‍ത്ത് ഗസ്സ പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് തുര്‍ക്കി. ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭത്തിന് തുര്‍ക്കി നേതൃത്വം നല്‍കുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചു. സംഘര്‍ഷം അവസാനിക്കുന്നതോടെ ഗസ്സയെ വീണ്ടും കെട്ടിപ്പടുക്കുന്നതിനും പ്രദേശത്ത് ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിനും ആവശ്യമായ സുപ്രധാനമായ നടപടികള്‍ക്കായി തുര്‍ക്കി മുന്നിട്ടിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളുമായി ചേര്‍ന്നുള്ള സഹകരണത്തിലൂടെ ഗസ്സയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനുമാണ് തുര്‍ക്കി ലക്ഷ്യമിടുന്നത്. ഈ ഐക്യത്തിലൂടെ മേഖലയിലെ [&Read More