27/01/2026

Tags :Global Trade

World

യുഎസ് ഭീഷണിയിലും കുലുങ്ങാതെ ഇന്ത്യ; ഇറാനിലെ ചബഹാര്‍ തുറമുഖം പദ്ധതി ഉപേക്ഷിക്കില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: അമേരിക്കൻ ഉപരോധ ഭീഷണികൾക്കിടയിലും ഇറാനിലെ ചബഹാർ തുറമുഖ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. തന്ത്രപ്രധാനമായ പദ്ധതി ഉപേക്ഷിക്കുന്നത് ഇന്ത്യയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ചബഹാർ തുറമുഖത്തിന് നിലവിൽ യുഎസ് നൽകിയിട്ടുള്ള ഉപരോധ ഇളവ് 2026 ഏപ്രിൽ വരെയാണ്. ഈ സമയപരിധിക്ക് ശേഷവും പദ്ധതി [&Read More

Gulf

മരുഭൂമിയിലേക്ക് ടണ്‍കണക്കിന് മണല്‍ കയറ്റി അയയ്ക്കുന്നു, ഓസ്‌ട്രേലിയ; സൗദിയുടെയും യുഎഇയുടെയും മണല്‍ ഇറക്കുമതിയുടെ

റിയാദ്/ദുബൈ: കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന മരുഭൂമികളുള്ള സൗദി അറേബ്യയും യുഎഇയും കപ്പൽ കയറ്റി മണൽ ഇറക്കുമതി ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്നവർ ഏറെയുണ്ടാകാം. എന്നാൽ, കേവലം കൗതുകത്തിനപ്പുറം ഇതിന് പിന്നിൽ ശക്തമായൊരു ശാസ്ത്രീയ കാരണമുണ്ട്. സ്വന്തം നാട്ടിലെ മണൽമലകൾ അവഗണിച്ച് ഓസ്‌ട്രേലിയയിൽ നിന്നും യൂറോപ്പിൽ നിന്നും ഇവർ മണൽ വാങ്ങുന്നത് കെട്ടിടങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ്. എന്തുകൊണ്ട് മരുഭൂമിയിലെ മണൽ പറ്റില്ല? മരുഭൂമിയിലെ മണൽ നിർമ്മാണത്തിന് തീർത്തും അനുയോജ്യമല്ല എന്നതാണ് സത്യം. വർഷങ്ങളായി ശക്തമായ കാറ്റേറ്റ് ഉരുളുന്നതിനാൽ [&Read More