29/03/2026
[fontresizer_tawhidurrahmandear_widget]

Tags :Hajj Pilgrimage 2026

Kerala

പതിനായിരത്തോളം ഹജ്ജ് തീർത്ഥാടകർ സംഗമിക്കുന്നു; പൂക്കോട്ടൂർ ഹജ്ജ് ക്യാംപിന് നാളെ തുടക്കം

മലപ്പുറം: സംസ്ഥാനത്തെ ഏറ്റവും വലിയ ഹജ്ജ് പഠന സംഗമങ്ങളിലൊന്നായ പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിന് നാളെ തുടക്കമാകും. ഇത്തവണത്തെ ഹജ്ജ് കർമങ്ങൾക്കായി തയ്യാറെടുക്കുന്ന 10,000ത്തോളം തീർത്ഥാടകരാണ് രണ്ട് ദിവസങ്ങളിലായി നടക്കുന്ന വിപുലമായ ക്യാമ്പിൽ സംഗമിക്കുന്നത്. മലപ്പുറം പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ ഇസ്ലാമിക് സെന്ററിലാണ് ഇതിനായുള്ള സജ്ജീകരണങ്ങൾ പൂർത്തിയായിരിക്കുന്നത്. നാളെ രാവിലെ 9 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ചടങ്ങിൽ അധ്യക്ഷത വഹിക്കും. പി.കെ കുഞ്ഞാലിക്കുട്ടി, പി. [&Read More