മുംബൈ: ടി20 ലോകകപ്പ് വിജയ ആഘോഷത്തിനിടെ ദേശീയ പതാകയെ അപമാനിച്ചുവെന്നാരോപിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യക്കെതിരെ പരാതി. അഹമ്മദാബാദിലെ സ്റ്റേഡിയത്തിൽ നടന്ന ആഘോഷങ്ങൾക്കിടെ പാണ്ഡ്യ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വാജിദ് ഖാനാണ് പുനെ പോലീസിനെ സമീപിച്ചത്. പാണ്ഡ്യക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാണ് പരാതിയിലെ ആവശ്യം. ന്യൂസിലൻഡിനെതിരായ ഫൈനൽ വിജയത്തിന് ശേഷം ശരീരത്തിൽ ത്രിവർണ്ണ പതാക പുതച്ച പാണ്ഡ്യ, മൈതാനത്ത് അശ്ലീലമായി പെരുമാറിയെന്നും ഇത് ദേശീയ പതാകയുടെ അന്തസ്സിന് വിരുദ്ധമാണെന്നും വാജിദ് ഖാൻ പരാതിയിൽ ആരോപിക്കുന്നു. [&Read More