വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചിരി പടര്‍ത്തി ക്രിക്കറ്റ് താരം ഹാര്‍ലീന്‍ ഡിയോള്‍. ടീമിന്റെ ചരിത്ര വിജയത്തെക്കുറിച്ച് ഗൗരവമായ ചര്‍ച്ചകള്‍ നടന്നതിനിടയില്‍, പ്രധാനമന്ത്രിയുടെ സൗന്ദര്യ സംരക്ഷണത്തെക്കുറിച്ചുള്ള ഹാര്‍ലീന്റെ ആകസ്മികമായ ചോദ്യമാണ് സദസിനെയാകെ ചിരിപ്പിച്ചത്. പ്രധാനമന്ത്രി മോദി ഹാര്‍ലീന്‍ ഡിയോളിന്റെ സന്തോഷകരമായ സ്വഭാവത്തെയും സമ്മര്‍ദസമയത്തും അന്തരീക്ഷം ലഘൂകരിക്കുന്നതിലുള്ള അവരുടെ കഴിവിനെയും പ്രശംസിച്ചിരുന്നു. ഇതിന് മറുപടി പറഞ്ഞ ശേഷം, ഹാര്‍ലീന്‍ പെട്ടെന്ന് ചോദ്യകര്‍ത്താവിന്റെ റോളിലേക്ക് മാറി. എല്ലാവരും [&Read More