ന്യൂഡൽഹി: കന്നി വനിതാ ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ച വനിതാ ക്രിക്കറ്റ് ടീമിന് പൊതു വിക്ടറി പരേഡ് ഉണ്ടാകില്ലെന്ന് ബിസിസിഐ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു വൈകീട്ട് ഡൽഹിയിൽ വെച്ച് ടീമിനെ ആദരിക്കും. ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തോൽപ്പിച്ചാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ടീം രാജ്യത്തിന് ചരിത്രനേട്ടം സമ്മാനിച്ചത്. സുരക്ഷാ ആശങ്കകളും ഗതാഗതപരമായ വെല്ലുവിളികളും കാരണമാണ് പൊതു പരേഡ് ഒഴിവാക്കിയതെന്ന് ബിസിസിഐ അറിയിച്ചു. ഈ വർഷം ആദ്യം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് [&Read More
Tags :Harmanpreet Kaur
മുംബൈ: നീണ്ടകാലത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം ഉയര്‍ത്തിയിരിക്കുകയാണ്. കരുത്തരായ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പിച്ച് ആധികാരികമായാണ് ഇന്ത്യന്‍ പെണ്‍പടയുടെ കിരീടധാരണം. ടൂര്‍ണമെന്റിലുടനീളം ഓള്‍റൗണ്ട് മികവുമായാണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ചരിത്രനേട്ടം കൈവരിച്ചത്. അതിനിടെ, ട്രോഫി കൈമാറ്റത്തിനിടയിലുള്ള ഒരു ദൃശ്യം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഐസിസി ചെയര്‍മാന്‍ ജയ് ഷായുടെ കാലില്‍ തൊട്ടുവണങ്ങാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച രാത്രി സമ്മാനദാന ചടങ്ങിലായിരുന്നു സംഭവം. ജയ് ഷാ ലോകകപ്പ് ട്രോഫി [&Read More
മുംബൈ: ഐസിസി വനിതാ ലോകകപ്പിൽ ഇന്ത്യൻ ചരിത്രം. ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യൻ വനിതാ ടീം കന്നി ലോക കിരീടത്തിൽ മുത്തമിട്ടു. അർദ്ധ സെഞ്ചുറിക്കു പുറമെ അഞ്ചു വിക്കറ്റ് നേട്ടവുമായി ദീപ്തി ശർമയാണ് കലാശപ്പോരിൽ നീലപ്പടയുടെ വിജയനായികയായത്. ഫൈനലിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 299 റൺസിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ പ്രോട്ടീസിനു മുന്നിൽ പടുത്തുയർത്തിയത്.ഇന്ത്യൻ ഇന്നിങ്‌സിൽ ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ ബാറ്റിങ് പ്രകടനമാണ് [&Read More