ഹൈദരാബാദ്: ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ ഒരു ദേവാലയം വ്യത്യസ്തതകള്‍കൊണ്ട് വേറിട്ടുനില്‍ക്കുകയാണ്. ഇവിടെ പ്രാര്‍ത്ഥനകളും കരോളുകളും മുഴങ്ങുന്നത് ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയായ തെലുഗിലോ അല്ല, മറിച്ച് ഉറുദുവിലാണ്. ഹൈദരാബാദ് ആബിഡ്സിലെ 125 വര്‍ഷത്തിലധികം പഴക്കമുള്ള സെന്റ് ജോര്‍ജ്ജ് ചര്‍ച്ചാണ് ഈ അപൂര്‍വ പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്നത്. നഗരത്തിന്റെ സമ്മിശ്രമവും സമഭാവനയുടേതുമായ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്നതാണ് പള്ളിയിലെ ചടങ്ങുകള്‍. ഹൈദരാബാദ് നൈസാമിന്റെ ഭരണകാലത്ത് ഉറുദുവായിരുന്നു ഔദ്യോഗിക ഭാഷ. അക്കാലത്ത് സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ബ്രിട്ടീഷുകാരും മിഷനറിമാരും ഉറുദു [&Read More