അഹമ്മദാബാദ്: 2026 ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ ചരിത്രവിജയം കുറിച്ചെങ്കിലും, വിജയത്തിന് പിന്നാലെ ബി.സി.സി.ഐ പുറത്തിറക്കിയ ഒരു വീഡിയോ അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. ലോകകപ്പ് ഹീറോകളായ താരങ്ങളെക്കാൾ കൂടുതൽ സ്‌ക്രീൻ ടൈം ഐ.സി.സി ചെയർമാൻ ജയ് ഷായ്ക്ക് നൽകിയതിനെയാണ് വിദേശമാധ്യമങ്ങൾ ഇപ്പോൾ വിമർശിക്കുന്നത്. ഓസ്ട്രേലിയൻ മാധ്യമമായ എ.ബി.സി, പ്രമുഖ സ്‌പോർട്‌സ് മാധ്യമമായ വിസ്ഡൻ എന്നിവയെല്ലാം കടുത്ത ഭാഷയിലാണ് ബി.സി.സി.ഐയ്‌ക്കെതിരെ വിമർശനമുയർത്തിയിരിക്കുന്നത്. വിജയാഘോഷത്തിന്റെ 37 സെക്കൻഡ് ദൈർഘ്യമുള്ള മോണ്ടാഷ് വീഡിയോയിൽ ജയ് ഷാ പ്രത്യക്ഷപ്പെടുന്നത് [&Read More
Tags :ICC
ഇസ്ലാമാബാദ്: ഐസിസി ടി20 ലോകകപ്പിൽ നിന്ന് പാകിസ്ഥാൻ നേരത്തെ പുറത്തായതിന് പിന്നാലെ കളിക്കാർക്കെതിരെ കർശന നടപടിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). ടൂർണമെന്റിലുടനീളം ശരാശരി പ്രകടനം മാത്രം കാഴ്ചവെച്ച ടീമിലെ ഓരോ അംഗത്തിനും 50 ലക്ഷം രൂപ വീതം പിഴ ചുമത്താൻ ബോർഡ് തീരുമാനിച്ചതായാണ് വിവരം. ലോകകപ്പ് സെമിഫൈനൽ കാണാതെ പുറത്തായതോടെയാണ് ഭരണപരമായ മാറ്റങ്ങൾക്ക് പകരം താരങ്ങൾക്ക് സാമ്പത്തിക പിഴ ഏൽപ്പിക്കാൻ ബോർഡ് മുതിർന്നത്. സൽമാൻ അലി ആഗയുടെ നേതൃത്വത്തിലിറങ്ങിയ പാകിസ്ഥാൻ സൂപ്പർ 8 ഘട്ടത്തിലാണ് ടൂർണമെന്റിൽ [&Read More
പിന്തുണയ്ക്ക് നന്ദി, പക്ഷേ ഇന്ത്യയ്‌ക്കെതിരെ കളിക്കണം’; അവസാന നിമിഷം പാകിസ്താന്‍ തീരുമാനം മാറ്റിയത്
ധാക്ക: ഈ വർഷത്തെ ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന് പാകിസ്താനോട് ഔദ്യോഗികമായി അഭ്യർത്ഥിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റ് ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനായി ഈ 15ന് കൊളംബോയിൽ നിശ്ചയിച്ചിട്ടുള്ള മത്സരത്തിൽ പാകിസ്ഥാൻ പങ്കെടുക്കണമെന്നാണ് ബിസിബി പ്രസിഡന്റ് എംഡി അമിനുൾ ഇസ്‌ലാം ആവശ്യപ്പെട്ടത്. ബംഗ്ലാദേശ് ടീമിനെ ലോകകപ്പിൽ നിന്ന് ഒഴിവാക്കിയ നടപടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചത്. എന്നാൽ, നിലവിലെ പ്രതിസന്ധികൾ പരിഹരിക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഐസിസിയും [&Read More
ലാഹോർ: ഈ വർഷത്തെ ടി20 ലോകകപ്പിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്തെ മുൾമുനയിൽ നിർത്തി ഐസിസിയും പാകിസ്ഥാനും തമ്മിലുള്ള തർക്കം മുറുകുന്നു. ഈ 15ന് നടക്കേണ്ട ഇന്ത്യയുമായുള്ള മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്റെ തീരുമാനത്തിന് പിന്നാലെ, പ്രശ്‌നപരിഹാരത്തിനായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) ഇടപെട്ടു. വർദ്ധിച്ചുവരുന്ന സംഘർഷം ലഘൂകരിക്കുന്നതിനായി ബിസിബി പ്രസിഡന്റ് അമിനുൽ ഇസ്ലാം ബുൾബുൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ മൊഹ്‌സിൻ നഖ്‌വിയുമായി കൂടിക്കാഴ്ച നടത്താൻ ലാഹോറിലെത്തി. ബിസിബി, പിസിബി പ്രതിനിധികൾക്കൊപ്പം രണ്ട് ഐസിസി ഉദ്യോഗസ്ഥരും യോഗത്തിൽ [&Read More
ധാക്ക: ടി20 ലോകകപ്പിൽ നിന്നും ബംഗ്ലാദേശ് പിന്മാറി. ഇന്ത്യയിൽ വെച്ച് നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (Read More
‘ക്രിക്കറ്റ് ബാറ്റ് മര്യാദയ്ക്ക് പിടിക്കാന്‍ പോലും അറിയാത്തയാളാണ് ജയ് ഷാ; രൂക്ഷവിമർശനവുമായി ഏഷ്യന്‍
ധാക്ക: ഏഷ്യൻ ക്രിക്കറ്റ് ഭരണസമിതികളിൽ രാഷ്ട്രീയ ഇടപെടലുകൾ അതിരുവിടുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്(ബിസിബി) മുന്‍ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) മുൻ സിഇഒയുമായ സയ്യിദ് അഷ്‌റഫുൾ ഹഖ്. ബിസിസിഐ മുന്‍ സെക്രട്ടറിയും ഐസിസി ചെയർമാനുമായ ജയ് ഷായെയും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെയും ലക്ഷ്യമിട്ടാണ് വിമര്‍ശനം. ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ ക്രിക്കറ്റ് ഭരണം ഇപ്പോൾ രാഷ്ട്രീയക്കാരുടെ പൂർണ നിയന്ത്രണത്തിലാണെന്നും കായികരംഗത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരാണ് നിർണായക തീരുമാനങ്ങൾ എടുക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൈംസ് ഓഫ് [&Read More