നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, മിനറലുകള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുടെ പ്രധാന സ്രോതസ്സാണ് പഴവര്‍ഗ്ഗങ്ങള്‍. കൃത്യമായ അളവില്‍ പഴങ്ങള്‍ കഴിക്കുന്നത് ഹൃദ്രോഗം, ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളെ തടയാന്‍ സഹായിക്കുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. സിട്രസ് പഴങ്ങളുടെ ഗുണങ്ങള്‍ നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങള്‍ വൈറ്റമിന്‍ സിയാല്‍ സമ്പന്നമാണ്. നാരങ്ങയിലെ ഫ്‌ലേവനോയിഡുകള്‍ ബാക്ടീരിയകളെ പ്രതിരോധിക്കാനും കോശങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു. ഓറഞ്ച് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക മാത്രമല്ല, സസ്യഭക്ഷണങ്ങളില്‍ നിന്നുള്ള ഇരുമ്പ് ആഗിരണം ചെയ്യാനും ശരീരത്തെ സഹായിക്കുന്നു. [&Read More