ഇന്ത്യയ്ക്കും കാനഡയ്ക്കും ഇടയിൽ മഞ്ഞുരുകുന്നു; സമഗ്ര സാമ്പത്തിക പങ്കാളിത്ത ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ധാരണ:
ജോഹന്നാസ്ബര്‍ഗ്: സ്വതന്ത്ര വ്യാപാര കരാര്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി ഇന്ത്യയും കാനഡയും. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ജി 20 നേതാക്കളുടെ ഉച്ചകോടിക്കിടെ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തി. രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാകുന്നതിന്റെ പുതിയ സൂചനയാണിത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ (സിഇപിഎ) ചര്‍ച്ചകള്‍ ആരംഭിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും തീരുമാനിച്ചതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കി. അതേസമയം, ഉഭയകക്ഷി ബന്ധങ്ങളെ ശക്തിപ്പെടുത്താന്‍ ഇരു നേതാക്കളും സ്വാഗതം [&Read More