ന്യൂഡൽഹി: രാജ്യം കാത്തിരിക്കുന്ന 2027 ലെ സെൻസസ് നടപടികളുടെ ഒന്നാം ഘട്ട ചോദ്യാവലി കേന്ദ്ര സർക്കാർ പുറത്തിറക്കി. ഏപ്രിൽ 1 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഒന്നാം ഘട്ടത്തിൽ വീടുകളുടെ പട്ടികപ്പെടുത്തലിനായി 33 ചോദ്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രജിസ്ട്രാർ ജനറലും സെൻസസ് കമ്മീഷണറുമായ മൃത്യുഞ്ജയ് കുമാർ നാരായണൻ ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ‘ഡിജിറ്റൽ സെൻസസ്’ എന്ന പ്രത്യേകതയും ഇതിനുണ്ട്. 2021ൽ നടക്കേണ്ടിയിരുന്ന സെൻസസ് കോവിഡ് പാൻഡെമിക് കാരണം വൈകിയിരുന്നു. അന്ന് [&Read More