27/01/2026

Tags :Indian Culture

Entertainment

ഹനുമാന് ഒറ്റയ്ക്ക് ഗെയിമിങ് ലോകം അടക്കിഭരിക്കാനാകും; മഹാഭാരത-രാമായണ പുരാണകഥകള്‍ ഗെയിമിങ് ലോകത്തേക്ക് അതരിപ്പിക്കണം-പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പുരാണ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും ആഗോള ഗെയിമിങ് വിപണിയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പോന്നവയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിമിങ് ലോകത്തെ മുഴുവന്‍ അടക്കിഭരിക്കാന്‍ ഭഗവാന്‍ ഹനുമാനനാകുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടന്ന ‘വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്’ സമാപന സമ്മേളനത്തില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമി വിവേകാനന്ദന്റെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദ്വിദിന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് യുവസംരംഭകരാണു പങ്കെടുത്തത്. ഗെയിമിങ് മേഖലയില്‍ ഇന്ത്യയ്ക്ക് വലിയ [&Read More