വാഷിങ്ടൺ: ഗസ്സയിലെ സമാധാനശ്രമങ്ങൾക്കായി ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ഉന്നതതല ബോർഡിൽ ഇന്ത്യൻ വംശജനായ അജയ് ബംഗയും. ഗസ്സയുടെ താൽക്കാലിക ഭരണത്തിന് മേൽനോട്ടം വഹിക്കുന്നതിനായി ട്രംപ് പ്രഖ്യാപിച്ച സമാധാന ബോർഡിലാണ് ലോകബാങ്ക് പ്രസിഡന്റായ അജയ് ബംഗ ഇടംപിടിച്ചത്. ഗസ്സയിൽ വെടിനിർത്തൽ നിലവിലുണ്ടെങ്കിലും അക്രമങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ അധ്യക്ഷതയിലുള്ള ഈ സമാധാന സമിതിയുടെ പ്രഖ്യാപനം. ആരാണ് അജയ് ബംഗ?ലോകബാങ്ക് ഗ്രൂപ്പിന്റെ പതിനാലാമത് പ്രസിഡന്റായി നിലവിൽ സേവനമനുഷ്ഠിച്ചുവരികയാണ് അജയ് ബംഗ. 2023 ഫെബ്രുവരിയിൽ മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് [&Read More