ന്യൂഡല്‍ഹി: ഡിസംബര്‍ മൂന്നിനും അഞ്ചിനും ഇടയില്‍ രാജ്യവ്യാപകമായി വിമാന സര്‍വീസുകളിലുണ്ടായ തടസ്സങ്ങളെ തുടര്‍ന്ന് ദുരിതത്തിലായ യാത്രക്കാര്‍ക്ക് 10,000 രൂപയുടെ യാത്രാ വൗച്ചറുകള്‍ നല്‍കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചു. വലിയ തോതിലുള്ള ജീവനക്കാരുടെ കുറവ് കാരണം വിമാനങ്ങള്‍ വൈകിയതിലും റദ്ദാക്കിയതിലും നിരവധി വിമാനത്താവളങ്ങളില്‍ മണിക്കൂറുകളോളം കുടുങ്ങിപ്പോയ യാത്രക്കാര്‍ക്കുള്ള നഷ്ടപരിഹാരമായാണ് ഈ നടപടി. അടുത്ത 12 മാസത്തേക്ക് ഇന്‍ഡിഗോയുടെ ഏത് വിമാനങ്ങളിലും ഈ വൗച്ചറുകള്‍ ഉപയോഗിക്കാനാകും. റദ്ദാക്കിയ മിക്ക വിമാനങ്ങളുടെയും പണം തിരികെ നല്‍കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായും, ബാക്കിയുള്ളവ ഉടന്‍ തന്നെ [&Read More
Tags :IndiGo
മുംബൈ: കുവൈറ്റില്‍ നിന്ന് ഹൈദരാബാദിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. തുടര്‍ന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഡല്‍ഹി വിമാനത്താവളത്തിലാണ് ഇമെയില്‍ സന്ദേശം ലഭിച്ചത്. സന്ദേശത്തില്‍ വിമാനത്തില്‍ ഒരു ചാവേര്‍ ഉണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം, 6ഇ1234 എന്ന കോള്‍സൈനിലുള്ള വിമാനം സുരക്ഷിതമായി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലത്തിറക്കി. പുലര്‍ച്ചെ 1:56ന് കുവൈറ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ബസ് എ321 വിമാനം രാവിലെ 8:10ഓടെയാണ് മുംബൈയില്‍ ലാന്‍ഡ് ചെയ്തത്. [&Read More