ക്വാലാലംപൂര്‍: ഇന്ത്യയും യുഎസും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായി 10 വര്‍ഷത്തേക്കുള്ള സുപ്രധാന പ്രതിരോധ കരാറില്‍ ഒപ്പുവച്ചു. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന ആസിയാന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടയിലാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ കരാറില്‍ ധാരണയായത്. പ്രതിരോധ സഹകരണത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കമായാണ് രാജ്നാഥ് സിങ് കരാറിനെ വിശേഷിപ്പിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനും ഇന്തോRead More