27/01/2026

Tags :Indore MLA

India

‘കോണ്‍ഗ്രസ് ആണ് ഭരിക്കുന്നതെങ്കില്‍ നിങ്ങള്‍ എന്തൊക്കെ പുകിലുണ്ടാക്കുമായിരുന്നു?’; ബിജെപിക്കെതിരെ വീണ്ടും അര്‍ണാബ് ഗോസ്വാമി

മുംബൈ: ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി വീണ്ടും മാധ്യമപ്രവർത്തകൻ അർണബ് ഗോസ്വാമി. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുടെ മകന്റെ ആഡംബര വിവാഹത്തെ അശ്ലീലവും വെറുപ്പുളവാക്കുന്നതുമായ ധൂർത്ത് എന്ന് വിശേഷിപ്പിച്ചാണ് റിപബ്ലിക് ടിവിയിലെ പ്രൈം ടൈം ചർച്ചയിൽ അർണബ് ആഞ്ഞടിച്ചത്. ഇൻഡോർ എം.എൽ.എ ഗോലു ശുക്ലയുടെ മകന്റെ വിവാഹ ആഘോഷമാണ് വിവാദത്തിന് തിരിതെളിച്ചത്. ഖജ്‌റാന ക്ഷേത്രത്തിന് സമീപം നടന്ന വിവാഹത്തിൽ വെറും 10 മിനിറ്റ് നീണ്ടുനിന്ന വെടിക്കെട്ടിന് മാത്രം 70 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ഇതിനെ രൂക്ഷമായി വിമർശിച്ച അർണബ്, [&Read More