ലഖ്‌നൗ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് (സിഎസ്‌കെ) റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ യുവ ഓൾറൗണ്ടർ പ്രശാന്ത് വീറിന് പരിക്ക്. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനായി കളിക്കുന്നതിനിടെയാണ് താരത്തിന് തോളിൽ പരിക്കേറ്റത്. ഗ്രേഡ്2 വിഭാഗത്തിലുള്ള പരിക്കായതിനാൽ കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമം താരത്തിന് വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ജാർഖണ്ഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ പന്ത് തടയാൻ ഡൈവ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പന്ത് തടയുന്നതിൽ താരം വിജയിച്ചെങ്കിലും നിലത്തിറങ്ങുന്നതിനിടെ വലത് തോളിന് ആഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും [&Read More
Tags :ipl 2026
ധാക്ക: 2026 ഐപിഎൽ സീസണുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കായിക ബന്ധത്തിൽ വൻ വിള്ളൽ. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെകെആർ) നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐയുടെ നീക്കത്തിന് പിന്നാലെ, ഐപിഎൽ സംപ്രേഷണം രാജ്യത്ത് അനിശ്ചിതകാലത്തേക്ക് നിരോധിച്ചുകൊണ്ട് ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടു. 2026ലെ ഐപിഎൽ ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. എന്നാൽ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ [&Read More
ഒടുവില്‍ ബിസിസിഐ ഇടപെടല്‍; മുസ്തഫിസുറഹ്മാനെ ടീമില്‍നിന്നു പുറത്താക്കാന്‍ കെ.കെ.ആറിന് നിര്‍ദേശം
മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ഐ.പി.എല്ലിനെയും ബാധിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആര്‍) ഒന്‍പത് കോടിയെറിഞ്ഞ് ടീമിലെത്തിച്ച ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ ബി.സി.സി.ഐ ഫ്രാഞ്ചൈസിക്ക് നിര്‍ദേശം നല്‍കി. 2026 ഐ.പി.എല്‍ സീസണിലേക്കുള്ള ലേലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് കെ.കെ.ആര്‍ മുസ്തഫിസുറിനെ സ്വന്തമാക്കിയത്. എന്നാല്‍, ടൂര്‍ണമെന്റ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തെ റിലീസ് ചെയ്യാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ സുപ്രധാന ഇടപെടല്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ [&Read More
മുംബൈ: വരാനിരിക്കുന്ന 2026 ഐപിഎൽ സീസണിൽ ബംഗ്ലാദേശ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. അയൽരാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ശക്തമാകുന്നതിനിടെയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. വെറ്ററൻ പേസർ മുസ്തഫിസുർ റഹ്മാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ലീഗിൽ പങ്കെടുക്കുന്നതിന് തടസ്സങ്ങളില്ലെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു. ബംഗ്ലാദേശിലെ നിലവിലെ നയതന്ത്ര സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ‘ബംഗ്ലാദേശ് ഒരു ശത്രുരാജ്യമല്ല. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. [&Read More
ദുബൈ: ഐപിഎല്ലിൽ തങ്ങളുടെ നട്ടെല്ലായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പർ കിങ്സ്(Read More
ബെംഗളൂരു: 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം നേടി ആറുമാസത്തിനകം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ടീം വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട്, യുകെ ആസ്ഥാനമായ ഡിയാജിയോ കമ്പനിയാണ് വില്‍പ്പന നടപടിക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചതായി സ്ഥിരീകരിച്ചത്. ഐപിഎല്‍ ടീമിനൊപ്പം വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ടീമും വില്‍ക്കുന്നുണ്ട്. ഏകദേശം രണ്ട് ബില്യന്‍ ഡോളറാണ് ഫ്രാഞ്ചൈസിയുടെ മൂല്യം കണക്കാക്കുന്നത്. യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ ഡിയാജിയോയിലെ [&Read More