22/07/2026
[fontresizer_tawhidurrahmandear_widget]

Tags :ipl 2026

Cricket

വൈഭവിന് ഇഷ്ടം മട്ടൻ വിഭവങ്ങൾ; വിസ്മയ താരത്തിന്റെ ഫിറ്റ്‌നസ്-ഭക്ഷണ രഹസ്യങ്ങൾ പുറത്ത്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിലെ പുത്തൻ സെൻസേഷനാണ് വൈഭവ് സൂര്യവംശി. പ്രീമിയർ ലീഗിലൂടെ (ഐപിഎൽ) ക്രിക്കറ്റ് ചരിത്രത്തിൽ തന്റേതായ ഇടം കണ്ടെത്തിയ ബിഹാറിൽനിന്നുള്ള കൗമാര വിസ്മയം. രാജസ്ഥാൻ റോയൽസ് താരമായ ഈ ഇടങ്കയ്യൻ ബാറ്റർ, ഐപിഎല്ലിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡും കേവലം 35 പന്തുകളിൽ നിന്ന് അതിവേഗ സെഞ്ച്വറി കുറിക്കുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡും സ്വന്തമാക്കി കായികലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. സിക്‌സറുകളുടെ പെരുമഴ തീർക്കുന്ന താരത്തിന്റെ അസാധ്യ കരുത്തിന് പിന്നിലെ ഫിറ്റ്‌നസ് രഹസ്യങ്ങളും [&Read More

Cricket

‘ഇത് ബാലവേല’; വൈഭവ് സൂര്യവംശിയെ കളിപ്പിച്ചാൽ രാജസ്ഥാൻ റോയൽസിനെതിരെ എഫ്ഐആർ നൽകുമെന്ന് ആക്ടിവിസ്റ്റ്

ഐപിഎൽ 2026 സീസണിൽ തകർപ്പൻ പ്രകടനം നടത്തുന്ന 15 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നതിനെതിരെ രാജസ്ഥാൻ റോയൽസിന് നിയമപരമായ ഭീഷണി നേരിടേണ്ടി വന്നിരിക്കുകയാണ്Read More

Sports

14 കോടി വെള്ളത്തിലാകുമോ? സിഎസ്‌കെയുടെ പ്രശാന്ത് വീറിന് തോളിന് പരിക്ക്

ലഖ്‌നൗ: ഐപിഎൽ 2026 സീസണിന് മുന്നോടിയായി ചെന്നൈ സൂപ്പർ കിങ്‌സ് (സിഎസ്‌കെ) റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയ യുവ ഓൾറൗണ്ടർ പ്രശാന്ത് വീറിന് പരിക്ക്. രഞ്ജി ട്രോഫിയിൽ ഉത്തർപ്രദേശിനായി കളിക്കുന്നതിനിടെയാണ് താരത്തിന് തോളിൽ പരിക്കേറ്റത്. ഗ്രേഡ്2 വിഭാഗത്തിലുള്ള പരിക്കായതിനാൽ കുറഞ്ഞത് മൂന്നാഴ്ചത്തെ വിശ്രമം താരത്തിന് വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ജാർഖണ്ഡിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ പന്ത് തടയാൻ ഡൈവ് ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പന്ത് തടയുന്നതിൽ താരം വിജയിച്ചെങ്കിലും നിലത്തിറങ്ങുന്നതിനിടെ വലത് തോളിന് ആഘാതമേൽക്കുകയായിരുന്നു. ഉടൻ തന്നെ വൈദ്യസഹായം നൽകിയെങ്കിലും [&Read More

Sports

മുസ്തഫിസിനെ വെട്ടിയതിന് പ്രതികാരം; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണം നിരോധിച്ചു

ധാക്ക: 2026 ഐപിഎൽ സീസണുമായി ബന്ധപ്പെട്ട തർക്കങ്ങളെത്തുടർന്ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള കായിക ബന്ധത്തിൽ വൻ വിള്ളൽ. ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ (കെകെആർ) നിന്ന് ഒഴിവാക്കാനുള്ള ബിസിസിഐയുടെ നീക്കത്തിന് പിന്നാലെ, ഐപിഎൽ സംപ്രേഷണം രാജ്യത്ത് അനിശ്ചിതകാലത്തേക്ക് നിരോധിച്ചുകൊണ്ട് ബംഗ്ലാദേശ് സർക്കാർ ഉത്തരവിട്ടു. 2026ലെ ഐപിഎൽ ലേലത്തിൽ 9.2 കോടി രൂപയ്ക്കാണ് മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്. എന്നാൽ ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, താരത്തെ ടീമിൽ നിന്ന് ഒഴിവാക്കാൻ [&Read More

Cricket

ഒടുവില്‍ ബിസിസിഐ ഇടപെടല്‍; മുസ്തഫിസുറഹ്മാനെ ടീമില്‍നിന്നു പുറത്താക്കാന്‍ കെ.കെ.ആറിന് നിര്‍ദേശം

മുംബൈ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രാഷ്ട്രീയ അസ്വാരസ്യങ്ങള്‍ ഐ.പി.എല്ലിനെയും ബാധിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(കെ.കെ.ആര്‍) ഒന്‍പത് കോടിയെറിഞ്ഞ് ടീമിലെത്തിച്ച ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുറഹ്മാനെ ടീമില്‍നിന്ന് ഒഴിവാക്കാന്‍ ബി.സി.സി.ഐ ഫ്രാഞ്ചൈസിക്ക് നിര്‍ദേശം നല്‍കി. 2026 ഐ.പി.എല്‍ സീസണിലേക്കുള്ള ലേലത്തില്‍ വലിയ പ്രതീക്ഷയോടെയാണ് കെ.കെ.ആര്‍ മുസ്തഫിസുറിനെ സ്വന്തമാക്കിയത്. എന്നാല്‍, ടൂര്‍ണമെന്റ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് താരത്തെ റിലീസ് ചെയ്യാന്‍ ബി.സി.സി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിലാണ് ബി.സി.സി.ഐയുടെ സുപ്രധാന ഇടപെടല്‍. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ [&Read More

Sports

ഐപിഎല്ലില്‍ ബംഗ്ലാദേശ് താരങ്ങള്‍ക്ക് വിലക്ക്? നിലപാട് വ്യക്തമാക്കി ബിസിസിഐ

മുംബൈ: വരാനിരിക്കുന്ന 2026 ഐപിഎൽ സീസണിൽ ബംഗ്ലാദേശ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ബിസിസിഐ വ്യക്തമാക്കി. അയൽരാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ബഹിഷ്‌കരണ ആഹ്വാനങ്ങൾ ശക്തമാകുന്നതിനിടെയാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. വെറ്ററൻ പേസർ മുസ്തഫിസുർ റഹ്മാൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് ലീഗിൽ പങ്കെടുക്കുന്നതിന് തടസ്സങ്ങളില്ലെന്ന് മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ അറിയിച്ചു. ബംഗ്ലാദേശിലെ നിലവിലെ നയതന്ത്ര സാഹചര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചു. ‘ബംഗ്ലാദേശ് ഒരു ശത്രുരാജ്യമല്ല. നിലവിലെ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. [&Read More

Main story

ജഡേജയുടെ പകരക്കാരനെ റാഞ്ചി ചെന്നൈ; 20കാരന്‍ പ്രശാന്ത് വീര്‍ 14.2 കോടിക്ക് സിഎസ്‌കെയില്‍

ദുബൈ: ഐപിഎല്ലിൽ തങ്ങളുടെ നട്ടെല്ലായിരുന്ന രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനെ കണ്ടെത്തി ചെന്നൈ സൂപ്പർ കിങ്സ്(Read More

Sports

ഒടുവില്‍ സ്ഥിരീകരണം ആര്‍സിബി വില്പനയ്ക്ക് ; വിലയിട്ടത് 2 ബില്യണ്‍ ഡോളര്‍

ബെംഗളൂരു: 18 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം തങ്ങളുടെ ആദ്യ ഐപിഎല്‍ കിരീടം നേടി ആറുമാസത്തിനകം റോയല്‍ ചാലഞ്ചേഴ്സ് ബെംഗളൂരു (ആര്‍സിബി) ടീം വില്‍പ്പനയ്‌ക്കെന്ന് റിപ്പോര്‍ട്ട്. ഫ്രാഞ്ചൈസിയുടെ ഉടമസ്ഥതയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് വിരാമമിട്ട്, യുകെ ആസ്ഥാനമായ ഡിയാജിയോ കമ്പനിയാണ് വില്‍പ്പന നടപടിക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിച്ചതായി സ്ഥിരീകരിച്ചത്. ഐപിഎല്‍ ടീമിനൊപ്പം വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യുപിഎല്‍) ടീമും വില്‍ക്കുന്നുണ്ട്. ഏകദേശം രണ്ട് ബില്യന്‍ ഡോളറാണ് ഫ്രാഞ്ചൈസിയുടെ മൂല്യം കണക്കാക്കുന്നത്. യുനൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ കമ്പനിയായ ഡിയാജിയോയിലെ [&Read More