തെഹ്റാൻ: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ട ഇറാൻ യുവാവിനെ തൂക്കിലേറ്റി. പ്രാദേശിക സമയം ഇന്നു പുലർച്ചെയാണു വധശിക്ഷ നടപ്പാക്കിയത്. ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘മിസാൻ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലും അമേരിക്കയും ഇറാനെതിരെ യുദ്ധം ആരംഭിച്ച ശേഷം ഇത്തരമൊരു വധശിക്ഷ നടപ്പാക്കുന്നത് ഇതാദ്യമായാണ്. കൗറോഷ് കയ്വാനി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാൾ മൊസാദ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഇറാനിലെ തന്ത്രപ്രധാനമായ സൈനികRead More