തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധഭീതി മുറുകുന്നതിനിടെ, അമേരിക്കയ്ക്ക് ശക്തമായ സന്ദേശം നൽകി റഷ്യൻ നാവികസേനയുടെ കൂറ്റൻ പടക്കപ്പൽ ഇറാൻ തീരത്തെത്തി. ഹെലികോപ്റ്റർ വാഹിനിക്കപ്പലാണ് ബന്ദർ അബ്ബാസിൽ നങ്കൂരമിട്ടിരിക്കുന്നത്. ഇറാനും റഷ്യയും ചേർന്ന് ഒമാൻ കടലിലും വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലുമായി നടത്തുന്ന സംയുക്ത നാവിക അഭ്യാസത്തിൽ പങ്കെടുക്കാനാണ് റഷ്യൻ യുദ്ധക്കപ്പൽ എത്തിയതെന്ന് ഇറാൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ആരംഭിക്കുന്ന സംയുക്ത അഭ്യാസത്തിന് ഇറാന്റെ ‘ഫസ്റ്റ് നേവൽ റീജിയൺ’ ആണ് ആതിഥേയത്വം വഹിക്കുന്നത്. സമുദ്ര സുരക്ഷ ഉറപ്പാക്കുക, ഉഭയകക്ഷി [&Read More
Tags :Iran-Russia relations
‘രഹസ്യദൂതു’മായി സുരക്ഷാ ഉപദേഷ്ടാവിനെ റഷ്യയിലേക്ക് അയച്ച് ഖാംനഇ; സ്വീകരിച്ച് പുടിൻ-മോസ്‌കോയിൽ നിർണായക കൂടിക്കാഴ്ച
മോസ്‌കോ: പശ്ചിമേഷ്യയിൽ യുദ്ധഭീതി കനക്കുന്നതിനിടെ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനെ കാണാൻ ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക ദൂതൻ. ആയത്തുല്ല അലി ഖാംനഇയുടെ പ്രത്യേക മുതിർന്ന ഉപദേഷ്ടാവും മുൻ പാർലമെന്റ് സ്പീക്കറുമായ അലി ലാരിജാനിയാണ് ക്രെംലിനിലെത്തി പുടിനുമായി കൂടിക്കാഴ്ച നടത്തിയത്. മോസ്‌കോയിൽ നടന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട നിർണായക ചർച്ച നടന്നതായാണു പുറത്തുവരുന്ന വിവരം. ഇറാൻ പരമോന്നത നേതാവിന്റെ പ്രത്യേക സന്ദേശം ലാരിജാനി റഷ്യൻ പ്രസിഡന്റിന് കൈമാറിയതായി ‘തെഹ്റാൻ ടൈംസ്’ റിപ്പോർട്ട് ചെയ്തു. സന്ദേശത്തിന്റെ [&Read More