13/04/2026
[fontresizer_tawhidurrahmandear_widget]

Tags :Israel Earthquake

World

ഇസ്രയേലിൽ വൻ ഭൂചലനം; പരിഭ്രാന്തരായി തെരുവിലിറങ്ങി ജനം

തെൽ അവീവ്: ലബനാൻ തീരത്തുണ്ടായ ശക്തമായ ഭൂചലനത്തിൽ വിറച്ച് ഇസ്രയേലും. ഇസ്രയേലിന്റെ വടക്കൻ മേഖലകളിൽ കനത്ത പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 4.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച രാത്രിയുണ്ടായത്. ഹൈഫ, നഹാരിയ, അക്കോ തുടങ്ങിയ നഗരങ്ങളിലാണ് ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന പ്രകമ്പനത്തെത്തുടർന്ന് കെട്ടിടങ്ങളിൽനിന്നും ഫ്‌ലാറ്റുകളിൽനിന്നും ജനങ്ങൾ കൂട്ടത്തോടെ തെരുവിലേക്ക് ഇറങ്ങിയോടി. അതേസമയം, ഭൂചലനത്തിൽ ഇസ്രയേലിലോ ലബനാനിലോ നിലവിൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി ഭീഷണിയില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മിസൈൽ [&Read More