തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ ആശങ്കയുണർത്തി അജ്ഞാത കവർ. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കവറാണു മണിക്കൂറുകളോളം സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും മുൾമുനയിൽ നിർത്തിയത്. ഇന്നു രാവിലെ ജെറൂസലേമിലുള്ള ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണു സംഭവം. കവർ കണ്ടെത്തിയ ഉടൻ തന്നെ ഇസ്രയേൽ പോലീസിന്റെ സ്‌ഫോടകവസ്തു വിഭാഗവും ഫോറൻസിക് ലബോറട്ടറി സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബോംബ് സ്‌ക്വാഡും പരിശോധനയുടെ ഭാഗമായി. പ്രാഥമിക പരിശോധനയിൽ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയില്ല. [&Read More
Tags :Israel security
‘ഇറാനെ ആക്രമിച്ചാല്‍ ഇസ്രയേലിലും പശ്ചിമേഷ്യയിലെ യുഎസ് താവളങ്ങളിലും കനത്ത പ്രത്യാക്രമണമുണ്ടാകും’; അമേരിക്കയ്ക്ക് മുന്നറിയിപ്പ്
തെഹ്റാന്‍: ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിര്‍ന്നാല്‍ പ്രത്യാഘാതം അതീവ ഗുരുതരമായിരിക്കുമെന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാന്റെ മുന്നറിയിപ്പ്. ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്ക ആക്രമണ പദ്ധതികള്‍ തയാറാക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം. ഏത് ആക്രമണത്തെയും ചെറുക്കാനും ശത്രുക്കള്‍ക്ക് ശക്തമായ മറുപടി നല്‍കാനും തങ്ങള്‍ സജ്ജമാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖിര്‍ ഗാലിബാഫ് വ്യക്തമാക്കി. രാജ്യത്ത് നിലനില്‍ക്കുന്ന ആഭ്യന്തര കലാപങ്ങളുടെ മറവില്‍ ഇറാനെ ആക്രമിക്കാനാണ് അമേരിക്കയും സഖ്യകക്ഷികളും ശ്രമിക്കുന്നതെന്ന് ഇറാന്‍ ആരോപിച്ചു. [&Read More