തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര പരിസരത്ത് വീണ്ടും റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയ താരവും ചിത്രകാരിയുമായ ജസ്ന സലീം. ഹൈക്കോടതി ഉത്തരവ് ലംഘിച്ചായിരുന്നു നടപടി. സംഭവത്തിൽ ജസ്‌നയ്ക്കെതിരെ പോലീസ് കേസെടുത്തു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ നൽകിയ പരാതിയിലാണ് ഗുരുവായൂർ പോലീസ് നടപടി സ്വീകരിച്ചത്. റീൽസ് ചിത്രീകരണത്തിൽ പങ്കെടുത്ത ആർ.എൽ ബ്രൈറ്റ് ഇൻ എന്ന വ്ലോഗർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ നടയിൽ വെച്ചാണ് ഇത്തവണ ജസ്ന റീൽസ് ചിത്രീകരിച്ചത്. ക്ഷേത്രത്തിൽ നിന്നുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നത് വിലക്കിക്കൊണ്ട് ഹൈക്കോടതി [&Read More