02/03/2026
[fontresizer_tawhidurrahmandear_widget]

Tags :Jawaharlal Nehru

India

‘ഭൂരിപക്ഷം വോട്ടുള്ള പട്ടേലിനെ തഴഞ്ഞു; രണ്ട് വോട്ട് ലഭിച്ച നെഹ്‌റു പ്രധാന‌മന്ത്രിയായി’ ജനവിധി

ന്യൂഡല്‍ഹി:രാജ്യത്ത് ആദ്യമായി ‘വോട്ട് കൊള്ള’ നടത്തിയത് കോൺഗ്രസ് ആണെന്നും, അതിന് ഇരയായത് സർദാർ വല്ലഭായ് പട്ടേൽ ആണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിൽ. എസ്ഐആറിന്മേലുള്ള ചർച്ചയ്ക്കിടെയാണ് ഷാ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുമുമ്പ് രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നടന്ന നടപടികൾ ഷാ പരാമർശിച്ചു. “കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാൻ അന്ന് 15 പ്രൊവിൻഷ്യൽ കോൺഗ്രസ് കമ്മിറ്റികളാണ് ഉണ്ടായിരുന്നത്. അതിൽ ഭൂരിഭാഗം കമ്മിറ്റികളും സർദാർ വല്ലഭായ് പട്ടേലിനെയാണ് പിന്തുണച്ചത്. രണ്ട് കമ്മിറ്റികൾ [&Read More

India

നെഹ്റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ വിദ്വേഷ രാഷ്ട്രീയക്കാരുടെ പ്രത്യേക പദ്ധതി; ഗാന്ധിഘാതകരെ മഹത്വവല്‍ക്കരിക്കുന്നവര്‍-

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ പൈതൃകം ഇല്ലാതാക്കാനും അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താനും ബിജെപി സര്‍ക്കാര്‍ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി. നെഹ്‌റുവിനെ വില്ലനാക്കി ചരിത്രം തിരുത്താന്‍ പ്രത്യേക പദ്ധതിയുണ്ട്. സ്വാതന്ത്ര്യ സമരത്തിലോ ഭരണഘടനാ നിര്‍മാണത്തിലോ യാതൊരു പങ്കും വഹിക്കാത്ത പ്രത്യയശാസ്ത്രക്കാരാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും അവര്‍ കുറ്റപ്പെടുത്തി. ജവഹര്‍ ഭവനില്‍ ‘നെഹ്റു സെന്റര്‍ ഇന്ത്യ’യുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സോണിയ. ‘മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തിന് കാരണമായ വിദ്വേഷത്തിന്റെ അന്തരീക്ഷം വളര്‍ത്തിയത് ഈ പ്രത്യയശാസ്ത്രമാണ്. [&Read More

India

‘പട്ടേല്‍ കശ്മീരിനെ പൂര്‍ണമായി ഇന്ത്യയുടെ ഭാഗമാക്കാൻ ആഗ്രഹിച്ചപ്പോള്‍, തടസം നിന്നത് നെഹ്റു’; വിമര്‍ശനവുമായി

അഹമ്മദാബാദ്: പട്ടേല്‍ സ്മൃതി ചടങ്ങില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യാനന്തരം കശ്മീരിനെ പൂര്‍ണമായി ഇന്ത്യയോട് കൂട്ടിച്ചേര്‍ക്കണമെന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസം നിന്നത് നെഹ്‌റുവാണെന്നും മോദി ആക്ഷേപിച്ചു. സര്‍ദാര്‍ വല്ലഭ്ഭായി പട്ടേലിന്റെ 150Read More