04/03/2026
[fontresizer_tawhidurrahmandear_widget]

Tags :Jayalakshmi Silks Fire

Kerala

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തം: 50 കോടിയുടെ നാശനഷ്ടം; കാരണം കണ്ടെത്താനായില്ല

കോഴിക്കോട്: കല്ലായി റോഡിലെ ജയലക്ഷ്മി സിൽക്‌സിലുണ്ടായ തീപ്പിടിത്തത്തിൽ 50 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി മാനേജ്‌മെന്റ്. ചൊവ്വാഴ്ച വൈകീട്ട് 5.50ഓടെ ഉണ്ടായ അപകടത്തിൽ ഷോറൂമിലെ രണ്ടും മൂന്നും നിലകളുടെ പകുതിയോളം ഭാഗം പൂർണമായും കത്തിനശിച്ചു. സംഭവത്തിൽ ടെക്‌സ്‌റ്റൈൽസ് മാനേജർ നൽകിയ പരാതിയിൽ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തീപ്പിടിത്തത്തിന്റെ കൃത്യമായ ഉറവിടമോ കാരണമോ പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ അപകടമുണ്ടാക്കിയതെന്ന് സ്ഥിരീകരിക്കുന്നതിനായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും ഫൊറൻസിക്, വിരലടയാള വിദഗ്ധരും ഇന്ന് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും. [&Read More

Kerala

ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; വിഷു-റംസാൻ പെരുന്നാൾ സ്‌റ്റോക്ക് കത്തി നശിച്ചു

കോഴിക്കോട്: തീപിടിത്തത്തിൽ വൻ നാശനഷ്ടം നേരിട്ട കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിലെ അന്വേഷണ നടപടികൾ വേഗത്തിലാക്കുന്നു. പാളയത്തെ ഷോറൂമിലുണ്ടായ അപകടത്തിൽ ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കും. സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുന്നതിലൂടെ തീപിടിത്തത്തിന്റെ കൃത്യമായ ഉറവിടം കണ്ടെത്താനാകുമെന്നാണ് ഫയർഫോഴ്‌സിന്റെ നിഗമനം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ അന്വേഷണങ്ങൾ നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേമുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. വിഷു, റംസാൻ പെരുന്നാൾ വിപണികൾ മുന്നിൽക്കണ്ട് എത്തിച്ച കോടികൾ വിലമതിക്കുന്ന വസ്ത്രശേഖരം പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനും വസ്ത്രങ്ങൾക്കും [&Read More

Kerala

കോഴിക്കോട് ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം

കോഴിക്കോട്: നഗരമധ്യത്തിലെ കല്ലായ് റോഡിൽ പ്രവർത്തിക്കുന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ ജയലക്ഷ്മി സിൽക്‌സിൽ വൻ തീപിടിത്തം. വൈകീട്ട് ആറ് മണിയോടെയാണ് കെട്ടിടത്തിൽ തീ ആളിപ്പടർന്നത്. ഉടൻ തന്നെ സ്ഥലത്തെത്തിയ അഗ്‌നിശമന സേന തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ മുകൾനിലയിലാണ് ആദ്യം തീ പടർന്നത്. വൻതോതിൽ പുകയും തീയും ഉയർന്നതോടെ രക്ഷാപ്രവർത്തനം ദുഷ്‌കരമായിട്ടുണ്ട്. അഗ്‌നിശമന സേനയുടെ നിരവധി യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വസ്ത്രങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണും ഷോറൂമിന്റെ ഒരു ഭാഗവും പൂർണമായും കത്തിനശിച്ചതായാണു വിവരം. അപകടകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ [&Read More