മുംബൈ: ഏകദിന ലോകകപ്പ് സെമിഫൈനലില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച ജെമീമ റോഡ്രിഗസിന്റെ സെഞ്ച്വറി പ്രകടനം(127*), അവര്‍ക്ക് കേവലമൊരു വിജയമായിരുന്നില്ല. തന്റെയും കുടുംബത്തിന്റെ രാജ്യസ്‌നേഹം ചോദ്യംചെയ്തവര്‍ക്കും തങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയും ചെയ്തവര്‍ക്കെതിരെയുള്ള മധുരപ്രതികാരം കൂടിയായിരുന്നു അത്. ഇന്ത്യയെ വിജയതീരത്തെത്തിച്ച ശേഷമുള്ള ജെമീമയുടെ മുഖം അതു വിളിച്ചുപറയുന്നുണ്ടായിരുന്നു. പോസ്റ്റ്മാച്ച് പ്രസന്റേഷനില്‍ വാക്കുകള്‍ കിട്ടാതെ അവര്‍ ഇടറിയത് വെറുതെയായിരുന്നില്ല. ആ കൈക്കൂപ്പിക്കാണിച്ചുള്ള വികാരപ്രകടനം ആര്‍ക്കുനേരെയായിരുന്നു! ക്രിക്കറ്റ് ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഒരു നിര്‍ണായക പോരാട്ടത്തില്‍, കരിയറിലെ ഏറ്റവും മികച്ച [&Read More