27/01/2026

Tags :JihadAllegation

Kerala

‘ആൽമരങ്ങൾ ഉണങ്ങുന്നതിന് പിന്നിൽ ചിലരുടെ അജണ്ട’; ‘ആൽ ജിഹാദ്’ ആരോപണവുമായി വിഎച്ച്പി നേതാവ്

കോഴിക്കോട്: മെഡിക്കൽ ജിഹാദിന് പുറമെ സംസ്ഥാനത്ത് ആൽ ജിഹാദും നടക്കുന്നുണ്ടെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ. ആൽമരങ്ങൾ പെട്ടെന്ന് ഉണങ്ങിപ്പോകുന്നതിന് പിന്നിൽ ആൽ ജിഹാദാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. നൂറിലധികം ജിഹാദുകളിൽ കേരളം പുതുതായി സംഭാവന ചെയ്തതാണ് ആൽ ജിഹാദ് എന്നും ദിനംപ്രതി പുതിയ ജിഹാദുകൾ പുറത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ആൽമരങ്ങൾ നശിപ്പിച്ചാൽ അതിന്റെ പരിസരത്ത് തങ്ങളുടെ ആശയം എത്തിക്കാമെന്ന് ചില ആളുകൾ വിചാരിക്കുന്നു. ഹിന്ദു സമൂഹം ജാഗ്രതയോടെ ഇരിക്കണമെന്ന് അനിൽ വിളയിൽ ആവശ്യപ്പെട്ടു. കേരളത്തിൽ [&Read More