ജ്യൂസ് കടകള്‍ക്ക് പുതിയ കര്‍ശന നിയന്ത്രണങ്ങള്‍; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ സൗദിയുടെ പുതിയ നിര്‍ദേശം
റിയാദ്: ജ്യൂസ് കടകളുടെയും കിയോസ്‌കുകളുടെയും പ്രവര്‍ത്തനത്തിന് പുതിയ കര്‍ശന നിയന്ത്രണം പുറത്തിറക്കി സൗദി മുനിസിപ്പാലിറ്റിയും ഭവന മന്ത്രാലയവും. ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്തുകയും തയ്യാറാക്കല്‍, സംഭരണം, വിളമ്പല്‍ മേഖലകളില്‍ ശുചിത്വനിലവാരം ഉയര്‍ത്തുകയും ചെയ്യുകയാണ് പുതിയ ചട്ടങ്ങളുടെ ലക്ഷ്യം. അംഗീകൃത വാണിജ്യ മേഖലകളിലോ നിലവിലുള്ള വ്യാപാര കേന്ദ്രങ്ങളിലോ മാത്രമേ ജ്യൂസ് കടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. പ്രവേശന കവാടങ്ങള്‍ക്കും തിരക്കേറിയ സ്ഥലങ്ങള്‍ക്കും ആറു മീറ്ററില്‍ താഴെ ദൂരത്ത് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചു. മാളുകളുടെ പാര്‍ക്കിംഗ് മേഖലകളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ മുനിസിപ്പല്‍ അനുമതി നിര്‍ബന്ധമാണ്. [&Read More