27/01/2026

Tags :Justice For Deepak

Crime

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത അറസ്റ്റിൽ; പിടിയിലായത് ഒളിവിൽ കഴിയുന്നതിനിടെ

കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ദീപക്കിന്റെ ആത്മഹത്യയെത്തുടർന്ന് കേസെടുത്തതിന് പിന്നാലെ യുവതി ഒളിവിൽ പോയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച പയ്യന്നൂരിലേക്കുള്ള യാത്രയ്ക്കിടെ ദീപക് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ഷിംജിത ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെച്ചിരുന്നു. നിമിഷങ്ങൾക്കകം വൈറലായ വീഡിയോ 23 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതിനു പിന്നാലെയാണ് ദീപക്കിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ, ബസ്സിലുണ്ടായിരുന്ന യാത്രക്കാരോ ജീവനക്കാരോ ഇത്തരമൊരു അതിക്രമം [&Read More

Kerala

‘മറ്റൊരമ്മയ്ക്കും ഈ ഗതി വരരുത്’; വീഡിയോ പ്രചരിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവം,

കോഴിക്കോട്: ബസിൽ വെച്ച് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ഇന്ന് അധികൃതർക്ക് പരാതി നൽകും. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (41) ആണ് കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. തന്റെ മകൻ മോശക്കാരനല്ലെന്നും മറ്റൊരു അമ്മയ്ക്കും ഈ ഗതി വരരുതെന്നും ദീപക്കിന്റെ അമ്മ വിതുമ്പലോടെ പറഞ്ഞു. മെഡിക്കൽ കോളജ് പോലീസ് സ്‌റ്റേഷൻ, സിറ്റി പോലീസ് കമ്മീഷണർ, കലക്ടർ, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്കാണ് [&Read More