സിപിഎം ശക്തികേന്ദ്രത്തിൽ ജയിച്ച യു.ഡി.എഫ് സ്ഥാനാർഥിയെ മകൻ പിന്തുണച്ചു; മാതാവിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
തൊടുപുഴ: മകൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിച്ചെന്നാരോപിച്ച് മാതാവിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി പരാതി. തൊടുപുഴ കാരിക്കോട് സഹകരണ ബാങ്കിലെ താത്കാലിക ജീവനക്കാരിയായ നിസ ഷിയാസിനെയാണ് (42) ജോലിയിൽ നിന്ന് നീക്കിയത്. സി.പി.എം ഭരിക്കുന്ന ബാങ്കിലാണ് സംഭവം. സി.പി.എം പ്രവർത്തകനായിരുന്ന ഭർത്താവ് ഷിയാസിന്റെ മരണത്തെ തുടർന്നാണ് നിസയ്ക്ക് ബാങ്കിൽ സ്വീപ്പറായി ജോലി ലഭിച്ചത്. കഴിഞ്ഞ ആറ് വർഷമായി ഇവർ ഇവിടെ ജോലി ചെയ്തു വരികയായിരുന്നു. തൊടുപുഴ നഗരസഭയിലെ 21Read More