27/01/2026

Tags :Jyotish Peeth

India

‘ശങ്കരാചാര്യനാണോ എന്ന് ചോദിക്കാൻ എന്ത് അധികാരം?’; യോഗിക്കെതിരെ ഉമാ ഭാരതി

ഭോപ്പാൽ/ലക്‌നൗ: പ്രയാഗ്രാജിലെ മാഘമേളയുമായി ബന്ധപ്പെട്ട് ജ്യോതിഷ് പീഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദും ഉത്തർപ്രദേശ് ഭരണകൂടവും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. വിഷയത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെതിരെ സ്വന്തം പാർട്ടിയിൽനിന്ന് തന്നെ എതിർപ്പുകൾ ഉയരുകയാണ്. ഏറ്റവുമൊടുവിൽ മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ഉമാ ഭാരതിയും ശങ്കരാചാര്യർക്ക് പിന്തുണയുമായി രംഗത്തെത്തി. സ്വാമി അവിമുക്തേശ്വരാനന്ദിനോട് ശങ്കരാചാര്യനാണെന്നതിന്റെ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ട ഭരണകൂട നടപടിയെ ഉമാ ഭാരതി രൂക്ഷമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആരും ഭരണഘടനയ്ക്ക് മുകളിലല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യോഗി ആദിത്യനാഥ്. [&Read More