കൊച്ചി: കളമശേരിയിൽ സ്‌പാ മാനേജരുടെ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിളിച്ചുവരുത്തി കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ രണ്ട് പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം. പീഡന ദൃശ്യങ്ങൾ പ്രതികൾ ക്യാമറയിൽ പകർത്തിയതായും റിപ്പോർട്ടുകളുണ്ട്. കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ, ഇടനിലക്കാരിയായി മറ്റൊരു യുവതിയും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.Read More