മഹാരാഷ്ട്രയിലെ പൊടിപിടിച്ച ഗ്രാമീണ ഇടവഴികളില്‍ നിന്ന് മുംബൈയിലെ പ്രമുഖ കമ്പനിയായ കമാനി ട്യൂബ്സിന്റെ ബോര്‍ഡ് റൂമിലേക്കുള്ള കല്‍പന സരോജിന്റെ യാത്ര, നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഉജ്ജ്വലമായ സാക്ഷ്യമാണ്. 112 മില്യണ്‍ ഡോളറിന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഈ വനിതാ സംരംഭക രാജ്യശ്രദ്ധ നേടിയെടുത്തത് തകര്‍ന്നടിഞ്ഞ ഒരു കമ്പനിയെ ലാഭത്തിലേക്ക് തിരികെക്കൊണ്ടുവന്നതിലൂടെയാണ്. പോരാട്ടങ്ങളുടെ ആദ്യകാലം മഹാരാഷ്ട്രയിലെ വിദര്‍ഭയിലെ ഒരു ദലിത് കുടുംബത്തിലാണ് കല്‍പന ജനിച്ചത്. ദാരിദ്ര്യവും കടുത്ത സാമൂഹിക വിവേചനവും നേരിട്ടാണ് അവര്‍ വളര്‍ന്നത്. കോണ്‍സ്റ്റബിളായിരുന്ന പിതാവ് കുടുംബം പോറ്റാന്‍ [&Read More